Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ

  • കേരളത്തില്‍ രാഷ്ട്രീയ പോരാട്ടം യുഡിഎഫും എല്‍ഡിഎഫും തമ്മിൽ; ബിജെപി രണ്ടോ മൂന്നോ സീറ്റുകള്‍ നേടിയാല്‍ തന്നെ വലിയ കാര്യം: ശശി തരൂർ March 19, 2026
    കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. കേരളത്തില്‍ ബിജെപി കിങ് മേക്കര്‍ ആകുമെന്ന അവകാശവാദം തള്ളിയ തരൂര്‍, നിയമസഭയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്നും പ്രതികരിച്ചു. കേരളത്തില്‍ രാഷ്ട്രീയ പോരാട്ടം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. സംസ് […]
  • ആറന്മുളയിൽ കുമ്മനം , കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിയുമായി ബിജെപി March 19, 2026
    ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ധർമ്മടം – കെ രഞ്ജിത്ത്, ഗുരുവായൂർ – ബി ഗോപാലകൃഷ്ണൻ, നാട്ടിക – സി സി മുകുന്ദൻ, കുണ്ടറ – റോബിൻ രാധാകൃഷ്ണൻ, കൊല്ലം – ഡോ. പ്രതാപ്, തൃത്താല – വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ മത്സരിക്കും. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് കുണ്ടറയിൽ സ്ഥാനാർത്ഥി […]
  • സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ് March 19, 2026
    കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നല്‍കിയതോടെ തനിക്കും സീറ്റ് വേണമെന്ന് അടൂര്‍ പ്രകാശ്. അടൂര്‍ പ്രകാശിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലുമാണെന്നാണ് ആരോപണം ഉയരുന്നുണ്ട്. നേരത്തെ സുധാകരന് സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെ മത്സരിക്കില്ലെന്ന് അറിയിച്ച് അടൂര്‍ പ്രകാശ് ഫേസ്ബുക്കിലിട്ട് കുറിപ്പ് പിന്‍വലിച്ചിരുന്നു. എംപിയും മത്സരിക്കരുതെന്ന […]
  • പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ട്: എൽദോസ് കുന്നപ്പിള്ളി March 19, 2026
    പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർട്ടി പരി​ഗണിക്കുമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.ദില്ലിയിൽ നിന്ന് തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ സേഫ് ആണെന്നും എൽദോസ് വ്യക്തമാക്കി. പട്ടിക വരട്ടെ ബാക്കി പിന്നീട് പ്രതികരിക്കാമെന്നാണ് എൽദോസിന്റെ പ്രതികരണം. The post പെരുമ്പാവൂരിലെ സാധ്യതകൾ ഇല്ലാതാക്കരുതെന്ന് പ […]
  • സുധാകരന് കണ്ണൂർ സീറ്റ്; എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാൻ അനുയായികൾ March 19, 2026
    കെ. സുധാകരൻ ദില്ലിയിൽ നിന്ന് നാളെ കണ്ണൂരിലെത്തുമ്പോൾ അനുയായികൾ വൻ സ്വീകരണം ഒരുക്കുന്നതായി റിപ്പോർട്ട്. എയർപോർട്ടിൽ നിന്ന് നഗരത്തിലേക്ക് റോഡ് ഷോയോടെ വരവേൽക്കാനാണ് പദ്ധതി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സുധാകരന് കണ്ണൂർ മണ്ഡലം നൽകാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതെന്ന വിവരം. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ് […]

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]