- മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു December 5, 2024മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ശിവസേനയുടെ ഏകനാഥ് ഷിൻഡെ, എൻസിപിയുടെ അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, എന്‍ഡിഎ മുഖ്യമന്ത്രിമാർ കേന്ദ്രമന്ത്രിമാർ എന്നിവരുടെ സാന്നിധ […]
- കേരളത്തിന് നിലവിൽ എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി December 3, 2024കേരളത്തിന് നിലവിൽ എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നല്കിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്. എയിംസ് ഇല്ലാത്ത പ്രധാന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തിൽ വ്യക്തത […]
- ട്രോളി വിവാദം; ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം December 2, 2024നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.ബാഗിൽ പണം എത്തിച്ചതിന് ഒരു തെളിവും കണ്ടെത്താനായിട്ടില്ല. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കാണ് റിപ്പോർട്ട് നൽകിയത്. അന്വേഷണം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ വ്യക്തതയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ട്രോളി ബാഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവ […]
- ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; അതിന് കേള്‍ക്കാത്ത തെറിയില്ല: ധ്യാന്‍ ശ്രീനിവാസൻ December 2, 2024ഒരുമിച്ച് തീയേറ്ററുകളിലെത്തി വിജയം നേടിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഫഹദിന്റെ രംഗണ്ണന് തകര്‍ത്താടിയ ചിത്രമാണ് ആവേശം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. താര […]
- മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിഡി സതീശന് December 2, 2024മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിഷയത്തിൽ കമ്മീഷന് നിയോഗിച്ചിട്ടുണ്ട്. അത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. വേഗത്തില്‍ വിഷയത്തിന് പരിഹാരം കണ്ടെത്തണം. കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല. മുനമ്പത്തെ ജനങ്ങള്‍ക്കായി യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍പ […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന് February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
- ഇന്ന് ഡിസംബര്‍ 22: ഗണിതശാസ്ത്ര ദിനവും ദേശീയ കുറിയവരുടെ ദിനവും ഇന്ന്, പന്ന്യന്‍ രവീന്ദ്രന്റെയും ഇഷ തല്‍വാറിന്റെയും ജന്മദിനം; വൈലോപ്പിള്ളിയും പി.ടി. തോമസും മരിച്ചതും ഇതേ ദിനം; ചരിത്രത്തില്‍ ഇന്ന് December 22, 2024കൊല്ലവര്‍ഷം 1200ധനു 7ഉത്രം/സപ്തമി2024 ഡിസംബര്‍ 22 ഞായര്‍ ഇന്ന് ഗണിതശാസ്ത്ര ദിനം (1887ല്‍ ഇന്നേ ദിവസം ജനിച്ച ലോകപ്രശസ്ത ഗണിതശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം നാമിന്ന് കൊണ്ടാടുന്നത്. എസ്. രാമാനുജന് ലോക പ്രസിദ്ധനായ ഒരു ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനാണ്. അദ്ദേഹം സംഖ്യാ സിദ്ധാന്തത്തിലും അനന്ത ശ്രേണിയിലും തുടര്‍ച്ചയായ ഭിന്നസംഖ്യകളിലും ഒരുപാ […]
- അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് പുതിയ നേതൃത്വം December 22, 2024ന്യൂയോർക്ക് : അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് (AAISW ) പുതിയ നേതൃത്വം. പ്രസിഡന്റ് സാബു തടിപ്പുഴ, വൈസ് പ്രസിഡന്റ് ചാൾസ് മാത്യു, സെക്രട്ടറി വിൻസെന്റ് പുളിന്താനം, ജോയിൻ സെക്രട്ടറി ജോസഫ് അമ്മാക്കിൽ, ട്രെഷറർ സിജു തുരുത്തുകാട്ട്, ചെയർമാൻ ബോർഡ് ഓഫ് ഡിറക്ടർസ് ഡോ.പോൾ നളിയത് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബോർഡ് മെംബേർസ് ആയി എബ്രഹാം പെരുമണിച്ച […]
- ഹ്യൂസ്റ്റൺ ചിലങ്ക ഡാൻസ് സ്കൂളിന്റെ വാർഷികവും ക്രിസ്മസ് ആഘോഷവും വർണ്ണാഭമായി December 21, 2024ഹ്യൂസ്റ്റണിലെ പെർലൻഡ് ആസ്ഥാനമായുള്ള നൃത്ത വിദ്യാലയമായ ചിലങ്ക ഡാൻസ് സ്കൂളിന്റെ രണ്ടാമത് വാർഷികവും ക്രിസ്മസ് ആഘോഷവും ബ്രോഡ്വെയിലുള്ള വലാഹലൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ബെന്നി ചിറയിൽ പ്രാരംഭ പ്രാർത്ഥന നടത്തി. സ്പേഷ്യസ് പ്രോപ്പർട്ടീസിന്റെ സി ഇ ഒ മിസ്സി ഗ്രഹാം ഭദ്ര ദീപം തെളിയിച്ചു. ചിലങ്ക ഡാൻസ് സ്കൂൾ ഡയറക്ടർ ജാസ്മിൻ ഈപ്പൻ സ്വാഗതം ആശംസിച്ചു. ചിലങ്കയില […]
- ഒഹായോവിൽ ഒക്ടോബർ ഹിന്ദു പൈതൃക മാസമായി ആചരിക്കാനുള്ള ബിൽ പാസായി December 21, 2024ഒഹായോ സംസ്ഥാനത്തു ഒക്ടോബർ ഹിന്ദു പൈതൃക മാസമായി ആചരിക്കാനുള്ള ബിൽ സംസ്ഥാന നിയമസഭകൾ അംഗീകരിച്ചെന്നു സ്റേറ് സെനറ്റർ നീരജ് അന്റാനി അറിയിച്ചു. ഗവർണർ ഒപ്പുവച്ചാൽ ബിൽ നിയമമാവുമെന്നും ഒഹായോവിലെ ആദ്യ ഹിന്ദു-ഇന്ത്യൻ സ്റ്റേറ്റ് സെനറ്ററായ അദ്ദേഹം പറഞ്ഞു. "ഇത് ഒഹായോവിലെയും രാജ്യത്തെയും ഹിന്ദുക്കൾക്ക് വമ്പിച്ച നേട്ടമാണ്," അന്റാനി പറഞ്ഞു. ഇനി എല്ലാ ഒക്ടോബറിലും ഒഹ […]
- ഒക്ലഹോമയിൽ 10 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി December 21, 2024ഒക്ലഹോമ സിറ്റി: 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ ഒക്ലഹോമക്കാരൻ കെവിൻ റേ അണ്ടർവുഡിനെ വ്യാഴാഴ്ച മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചു വധിച്ചു. ഈ വർഷത്തെ അമേരിക്കയിലെ 25-ാമത്തെയും അവസാനത്തെയും ഒക്ലഹോമ സംസ്ഥാനത്തെ ഈ വർഷത്തെ നാലാമത്തെയും വധശിക്ഷയാണിത്. യുഎസ് സുപ്രീം കോടതിയിൽ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അണ്ടർവുഡിൻ്റെ അഭിഭാഷകർ വാദിച്ചു. ബോർഡിലെ രണ്ട് അ […]
- ഭണ്ഡാരത്തില് വീഴുന്നതെല്ലാം ഭഗവാനുള്ളത്. അബദ്ധത്തില്‍ ഭണ്ഡാരത്തില് വീണ ഐഫോണ്‍ 'ദൈവത്തിന്റെ സ്വത്ത്'എന്ന് പ്രഖ്യാപിച്ച് ക്ഷേത്ര ഭാരവാഹികള്‍ ! December 22, 2024ചെന്നൈ: അബദ്ധത്തില്‍ ഭണ്ഡാരത്തില് വീണ ഐഫോണ്‍ 'ദൈവത്തിന്റെ സ്വത്ത്'എന്ന് പ്രഖ്യാപിച്ച് ക്ഷേത്ര ഭാരവാഹികള്‍. ചെന്നൈയിലെ തിരുപ്പോരൂരിലെ അരുള്‍മിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വഴിപാട് നടത്തുന്നതിനിടെയാണ് ഭക്തനായ ദിനേശിന്റെ ഐഫോണ്‍ അബദ്ധത്തില്‍ ഭണ്ഡാരത്തില് പതിച്ചത് തുടര്‍ന്ന് ക്ഷേത്രം അധികൃതരെ സമീപിച്ച് ഫോണ്‍ തിരികെ നല്‍കണമെന്ന് അപേക്ഷിച്ചെങ്കി […]
- കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടികളുമായി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൂടുതൽ മൊഴിയെടുക്കും December 22, 2024ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടികളുമായി അന്വേഷണ സംഘം. സംഭവത്തിൽ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നാണ് വിവരം. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് തീരുമാനം. പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും ബന്ധുക്കൾക്ക് പുറമെ കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. സംഭവത്തി […]
- ശബരിമലയില്‍ മല കയറുന്നതിനിടെ കാട്ടുപന്നി ആക്രമണത്തില്‍ ഒമ്പതു വയസുകാരന് പരിക്ക് December 22, 2024പത്തനംതിട്ട: ശബരിമലയില്‍ മല കയറുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒമ്പതു വയസുകാരന് പരിക്ക്. ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് കാലിന് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ല. എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ December 22, 2024തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. അനധികൃത സ്വന്ത് സമ്പാദന കേസുൾപ്പെടെയുള്ള പരാതികളിലാണ് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്. ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. പ്രധാനമായും ഉയർന്നിരുന്നത് നാല് ആരോപണങ്ങളായിരുന്നു. അതേസമയം റിപ്പോർട്ട് സമർപ […]
- ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റിലുണ്ടായ ആക്രമണത്തിൽ 7 ഇന്ത്യക്കാർക്ക് പരിക്ക്. ഇത് 'വിവേചനരഹിത' നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം December 22, 2024ഡൽഹി: ജർമ്മനിയിലെ മാഗ്ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇത് 'വിവേചനരഹിത' നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ജർമ്മനിയിലെ മാഗ്ഡെബർഗിൽ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ഭീകരവും വിവേകശൂന്യവുമായ ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു വിലപ്പെട്ട നിരവ […]