- മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കിയ പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ May 31, 2026മന്ത്രി ഒ ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അംമായ പി എസ് അബ്ദുല്‍ റഹ്മാനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് അബ്ദുല്‍ റഹ്മാന് […]
- എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്ററാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; കഠിനാധ്വാനം തുടരാനാണ് ആഗ്രഹമെന്ന് ഗിൽ May 31, 2026ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ കളിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നും കഠിനാധ്വാനം തുടരാനാണ് താൻ ആഗ്രഹിക്കുന്ന തെന്നും ഗിൽ പറഞ്ഞു. ‘അത് ഏത് ഫോര്‍മാറ്റാണെന്നത് പ്രശ്നമല്ല. ടി20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്ററാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ ആര്‍ക്കും പൂര്‍ണ്ണത കൈവരിക്കാനാകില്ല, എങ്കിലും അതിനായി ശ […]
- കരിയറിന്റേയും സ്റ്റാര്ഡത്തിന്റേയും ഉന്നതിയിലിരിക്കുമ്പോഴാണ് അദ്ദേഹം ജനസേവനത്തിനായി ഇറങ്ങിയത്; വിജയ്ക്ക് പ്രശംസയുമായി രാം ചരൺ May 31, 2026തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രശംസിച്ച് തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘പെദ്ധി’യുടെ പ്രചാരണാര്‍ഥം തമിഴ്നാട്ടില്‍ എത്തിയപ്പോഴാണ് രാംചരണ്‍ വിജയ്യെ പുകഴ്ത്തിയത്. പ്രശസ്തിയുടെ കൊടുമുടിയിലാണ് വിജയ് സിനിമവിട്ട് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രാംചരണ്‍ പറഞ്ഞു. ‘ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഗാരുവിനെ ഞാന്‍ അഭിനന്ദിക് […]
- മുല്ലപ്പെരിയാർ ഡാമിലെ അധികജലം തമിഴ്നാടിന് വിട്ടുനൽകണം; ആവശ്യവുമായി ടിവികെ എംഎൽഎ May 31, 2026മുല്ലപ്പെരിയാർ അണക്കെട്ടിലെ അധികജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന ആവശ്യവുമായി കമ്പം എംഎൽഎ ജഗനാഥ് മിശ്ര (ടിവികെ) രംഗത്ത്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ ഇടുക്കിയിലേക്ക് തുറന്നുവിടുന്ന വെള്ളം തമിഴ്നാട്ടിലെ കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിൽ ലഭ്യമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിൽ മുല്ലപ്പെരിയാറിലെ അധികജലം ഇടുക്കി അണക്കെട്ടിലെത്തി അവിടെ നിന്ന് അറബിക്കട […]
- സൗഹൃദത്തിന്റെ ഭാഗം; മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി May 31, 2026സംസ്ഥാന മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി. ആലുവ ദേശത്ത് മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദത്തിന്റെ ഭാഗമായി എത്തിയതാണെന്നും രാഷ്ട്രീയമായി കാണേണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വി ഡി സതീശനുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വ്യക്ത […]
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
- ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
- മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]
Unable to display feed at this time. Unable to display feed at this time.