Headlines Malayalam News papers-വാർത്ത ഒറ്റനോട്ടത്തിൽ

  • ആതിഷി മാർലേന; ആക്ടിവിസ്റ്റിൽ നിന്നും ഡൽഹി മുഖ്യമന്ത്രി പദവിയിലേക്കുള്ള യാത്ര September 19, 2024
    ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേനയെ തിരഞ്ഞെടുക്കാനുള്ള ആം ആദ്മി പാർട്ടിയുടെ നീക്കം തന്ത്രപരമായ രാഷ്ട്രീയ ചുവടുവെയ്പ്പാണ്. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന നേതാക്കളെ മുന്നിൽ നി‍ർത്തിയാവും എഎപി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കൂടിയാണ് ഇതിലൂടെ കെജ്‌രിവാൾ വ്യക്തമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കെജ്‌രിവാളിനെയും മനീഷ് സിസ […]
  • 2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും; റിപ്പോർട്ട് September 19, 2024
    2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണ്. ഇത് 6.7 ശതമാനം വാർഷിക വളർച്ചാ നിരക്കിൻ്റെ ശക്തമായ പ്രവചനത്താൽ നയിക്കപ്പെടുന്നു എന്ന് എസ് ആൻ്റ് പി ഗ്ലോബലിൻ്റെ റിപ്പോർട്ട് വ്യാഴാഴ്ച പ്രവചിച്ചു. 2024 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കിൽ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി രാജ്യം ഉയർന്നു, ഇത് ഗവൺമെൻ്റ് […]
  • അമിത ജോലിഭാരം: അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്രസർക്കാർ September 19, 2024
    അമിത ജോലിഭാരം താങ്ങാന്‍ വയ്യാതെ പൂനെയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ കമ്പനി ഇവൈയ്‌ക്കെതിരെ അന്വേഷണം തുടങ്ങിയതായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പരാതിയുമായി വന്ന യുവതിയുടെ അമ്മയ്ക്ക് ഈ കാര്യത്തിൽ കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. പൂനെയിൽ പ്രവർത്തിക്കുന്ന ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) മരിച്ചത്. ഹൃദ […]
  • അർജുനായുള്ള തെരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു September 19, 2024
    കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ ഗംഗാവാലി പുഴയില്‍ എത്തിച്ചത്. പുഴയിലെ ആദ്യ പാലം കടന്ന് ഡ്രെഡ്ജർ ഷിരൂരിലേക്ക് യാത്ര തുടരുകയാണ്. വേലിയിറക്ക സമയം വെള്ളം കുറഞ്ഞതോടെയാണ് പാലത്തിന് അടിയിലൂടെ‌ ഡ്രെഡ്ജർ കടത്തിയത്. വെള്ളിയാഴ്ച രാവിലെ തെരച്ച […]
  • പാർട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയും; രണ്ട് വർഷത്തെ കരാറിനെ കുറിച്ച്‌ അറിയില്ല: എ കെ ശശീന്ദ്രൻ September 19, 2024
    എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രൻ രംഗത്തെത്തി . മന്ത്രിസ്ഥാനത്തോട് തനിക്ക് പിടിയുമില്ല വാശിയുമില്ലെന്ന് മന്ത്രി പറഞ്ഞു. പാർട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച ഒരു ചർച് […]

  • നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ February 19, 2022
    ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറായ്ചനടക്കും. 117 മണ്ഡലങ്ങളിൽഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.1304 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷൻമാരും 93 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡേഴ്സുമാണ് മത്സരരംഗത്തുള്ളത്. 2.14 കോടി വോട്ടർമാരും സംസ്ഥാനത്തുണ്ട്. ഭരണകക്ഷിയായ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലാണ് പ്രധാന പോരാട്ടം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് […]
  • ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍ February 19, 2022
    ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി കോകോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനെ മറികടന്ന് വലയിലേക്ക് പതിച്ചത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീർ ദാസ് എന്നിവർ ചുവപ്പ് കാ […]
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം February 19, 2022
    ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കേ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരേ കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെനിർദേശം. പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറ്റു പാർട്ടികൾക്കെതിരേ തെറ്റായതും ബാലിശവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയതിനെ […]
  • 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി' February 19, 2022
    കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കു […]
  • മലപ്പുറത്ത് ഏഴു വയസ്സുകാരന്റെ മരണം ഷിഗെല്ല മൂലമെന്ന് സംശയം; ജാഗ്രതാ നിർദേശം February 19, 2022
    മലപ്പുറം:പുത്തനത്താണിയിൽ ഏഴു വയസ്സുകാരൻ മരിച്ചത് ഷിഗെല്ല മൂലമെന്ന് സംശയം. വയറിളക്കത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി വെള്ളിയാഴ്ച്ചയാണ് മരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. പരിശോധനാഫലം വന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ. മലിനജലത്തിലൂട […]