Politics & Domestic – രാഷ്ട്രീയ വാർത്തകൾ

Siraj Live


 

E Vartha

  • പേർഷ്യൻ ഉൾക്കടലിൽ യുഎസ്–ഇറാൻ സംഘർഷം രൂക്ഷം; ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം September 6, 2026
    പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ രൂക്ഷമായ ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയെന്നാണ് വിവരം. അമേരിക്കൻ യുദ്ധക്കപ്പലുകളായ എ […]
  • വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ ഒടിടിയിലേക്ക്; സ്ട്രീമിങ് സെപ്റ്റംബർ 18 മുതൽ September 6, 2026
    മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവും വിജയവും നേടിയതിന് പിന്നാലെ ഒടിടി റിലീസ് തീയതിയും പ്രഖ്യാപിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം ജിയോ ഹോട്സ്റ്റാറിനാണ് ല […]
  • ‘പാർട്ടിയെ അവഹേളിക്കരുത്’; രമ്യ ഹരിദാസിനെതിരെ ഗോപകുമാർ സാഹിതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ September 6, 2026
    കോൺഗ്രസ് നേതാവും എംഎൽഎയുമായ രമ്യ ഹരിദാസിനെതിരെ രൂക്ഷ വിമർശനവുമായി ഗോപകുമാർ സാഹിതി. രമ്യ ഹരിദാസിനെ അഭിസംബോധന ചെയ്ത് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിറയിൻകീഴ് മണ്ഡലത്തിൽ 15 വർഷം എംഎൽഎയായിരുന്ന വി. ശശിയുടെ രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും അദ്ദേഹം വിദ്യാസമ്പന്നനും മാന്യനുമായിരുന്നുവെന്ന് ഗോപകുമാർ സാഹിതി കു […]
  • തെരഞ്ഞെടുപ്പ് വീഴ്ചകളുടെ ഉത്തരവാദിത്തം നേതാക്കൾ ഏറ്റെടുക്കണം; സിപിഐഎം രേഖയിൽ നിർദേശം September 6, 2026
    തെരഞ്ഞെടുപ്പിലുണ്ടാകുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഭാവിയിൽ നേതാക്കൾ തന്നെ ഏറ്റെടുക്കണമെന്ന നിർദേശവുമായി സിപിഐഎം. വിശാല സംസ്ഥാന കമ്മിറ്റിക്കു മുന്നിൽ അവതരിപ്പിക്കുന്ന രേഖയിലാണ് ഇതുസംബന്ധിച്ച നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. തീരുമാനം പാളിയാൽ അതിന്റെ ഉത്തരവാദിത്തം കമ്മിറ്റികളുടെ മേൽ മാത്രം ചുമത്തുന്ന രീതി ഒഴിവാക്കണമെന്നാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. […]
  • AK-203 റൈഫിളുകൾക്കുള്ള വെടിയുണ്ടകൾ ഇന്ത്യയിൽ നിർമിക്കും; അദാനി ഡിഫൻസിന് അഞ്ച് വർഷത്തെ കരാർ September 6, 2026
    ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്, ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ഇൻഡോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി (IRRPL) അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. കരാർ പ്രകാരം AK-203 അസോൾട്ട് റൈഫിളുകൾക്കാവശ്യമായ 7.62×39 മില്ലിമീറ്റർ വെടിയുണ്ടകൾ അദാനി ഡിഫൻസ് ഇന്ത്യയിൽ തന്നെ നിർമിച്ച് വിതരണം ചെയ്യും […]